അങ്കമാലി: മഹാകവി ജി. മെമ്മോറിയൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ലഹരിക്കെതിരെ സ്കൂൾതല ജാഗ്രത സമിതി രൂപീകരിച്ചു. സമിതി രൂപീകരണയോഗം നഗരസഭാ ചെയർമാൻ റെജി മാത്യു ഉദ്ഘാടനം ചെയ്തു. നെടുമ്പാശേരി പോലീസ് ഇൻസ്പെക്ടർ സോണി മത്തായി ലഹരിക്കെതിരെ ക്ലാസെടുത്തു. പി.ടി.എ പ്രസിഡന്റ് രാജു ലാസർ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ വൈസ് ചെയർപേഴ്സൺ റീത്ത പോൾ ,വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ റോസിലി തോമസ്,​ നഗരസഭാ പ്രതിപക്ഷ നേതാവ് ടി.വൈ.ഏലിയാസ്, സ്കൂൾ പ്രിൻസിപ്പൽ എസ്. സുനിൽകുമാർ,​ ഹെ‌ഡ്മിസ്ട്രസ് കെ.പി. ലീലാമ്മ,​ സ്കൂൾ വികസന സമിതി ചെയർമാൻ അഡ്വ. ഷിയോപോൾ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി റെജി മാത്യു (രക്ഷാധികാരി),​ പി.ടി.എ പ്രസിഡന്റ് രാജു ലാസർ (പ്രസിഡന്റ്).