 
കോലഞ്ചേരി: എം.ഒ.എസ്.സി നഴ്‌സിംഗ് കോളേജിലെ കമ്മ്യൂണിറ്റി ഹെൽത്ത് നഴ്‌സിംഗ് വിഭാഗവും നാലാം വർഷ ബി.എസ്.സി നഴ്‌സിംഗ് വിദ്യാർത്ഥികളും സംയുക്തമായി പാലിയേറ്റീവ് ദിനാചരണം നടത്തി. കടയിരുപ്പ് സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഡോ.അനീഷ് ബേബി ഉദ്ഘാടനം ചെയ്തു. ഡോ.ഷെറിൻ മാത്യു, ഡെന്റൽ വിഭാഗം ഡെപ്യൂട്ടി നഴ്‌സിംഗ് സൂപ്രണ്ട് കെ.ഡി.ബീന, ഡോ.പ്രീതി ജവഹർ, ലിൻസി ഐസക്, ദീപക് കെ.നായർ, ഇ.ബി.അശ്വതി തുടങ്ങിയവർ സംസാരിച്ചു.