
കോലഞ്ചേരി: എം.ഒ.എസ്.സി മെഡിക്കൽ കോളേജിലെ മാനസികാരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ ആത്മഹത്യയും ലഹരി ദുരുപയോഗവും ചികിത്സയും എന്ന വിഷയത്തിൽ പൊലീസ്, എക്സൈസ് ജീവനക്കാർക്കായി ഏകദിന സെമിനാർ നടത്തി. ആശുപത്രി സെക്രട്ടറി ജോയ് പി. ജേക്കബ് ഉദ്ഘാടനം ചെയ്തു. മെഡിക്കൽ കോളേജ് ഡീൻ ഡോ. കെ.കെ. ദിവാകർ, മാനസികാരോഗ്യ വിദഗ്ദ്ധരായ ഡോക്ടർമാർ എ. നിഷ, നീറ്റു കുര്യൻ, ശ്രീജ ശ്രീകുമാർ, ശാന്ത എബ്രഹാം, ഫ്രാൻസിസ് മൂത്തേടൻ തുടങ്ങിയവർ ക്ലാസുകൾ നയിച്ചു.