കോലഞ്ചേരി: തിരുവാണിയൂർ കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സാമൂഹ്യമേള പഞ്ചായത്ത് പ്രസിഡന്റ് സി.ആർ. പ്രകാശ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷീജ വിശ്വനാഥൻ അദ്ധ്യക്ഷയായി. വടവുകോട് ബ്ലോക്ക് പഞ്ചായത്ത് അംഗം ഓമന നന്ദകുമാർ, പഞ്ചായത്ത് അംഗങ്ങളായ സിന്ധു കൃഷ്ണകുമാർ, ബിജു മനോഹരൻ, സജി പീ​റ്റർ, ബിജു വി.ജോൺ, ഷൈനി ജോയ്, സജിനി സുനിൽ, എം.എൻ. മനു, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി കെ.യു. ജയകുമാർ, അജിത നാരായണൻ, നിത സജീവൻ തുടങ്ങിയവർ സംസാരിച്ചു. ഇതോടനുബന്ധിച്ച് വിപണന മേളകൾ, കുടുംശ്രീ ബാലസഭ അംഗങ്ങളുടെ കലാപരിപാടികൾ, ഗാനമേള, വയോജന സംഗമങ്ങൾ, വിളംബര ജാഥകൾ, പുതിയ അയൽക്കൂട്ടങ്ങൾക്ക് പദ്ധതി പരിചയം, ഓക്‌സിലറി ഗ്രൂപ്പുകളുടെ സംഗമം, ലഹരി വിരുദ്ധ കിയോസ്‌ക്കുകൾ തുടങ്ങി നിരവധി പരിപാടികൾ നടന്നു.