ആലുവ: നാഷണൽ സർവീസ് സ്‌കീം സംസ്ഥാന തലത്തിൽ രക്തദാനത്തെ പ്രോത്സാഹിപ്പിക്കാൻ സംഘടിപ്പിക്കുന്ന എറിത്രോ 5 ന്റെ ജില്ലാതല ഉദ്ഘാടനം എടത്തല കെ.എം.ഇ.എ എൻജിനിയറിംഗ് കോളേജിൽ എടത്തല സർക്കിൾ ഇൻസ്‌പെക്ടർ പി.ജെ.നോബിൾ നിർവഹിച്ചു. കോളേജ് ചെയർമാൻ റിയാസ് അഹമ്മദ് സേട്ട്, സെക്രട്ടറി അഡ്വ കെ.എ.ജലീൽ, പ്രിൻസിപ്പൽ ഡോ. ടി.എം.അമർനിഷാദ്, വൈസ് പ്രിൻസിപ്പൽ ഡോ.രേഖ ലക്ഷ്മണൻ, എൻ.എസ്.എസ് ജില്ലാ കോ ഓർഡിനേറ്റർ അജാസുദ്ധീൻ, പ്രോഗ്രാം ഓഫീസർ മുഹമ്മദ് യാസർ എന്നിവർ സംസാരിച്ചു.