 
കോലഞ്ചേരി: മഴുവന്നൂർ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് ജെൻഡർ കാർണിവൽ സാമൂഹ്യമേള അഡ്വ.പി.വി. ശ്രീനിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചെയർപേഴ്‌സൺ സിമി ബാബു അദ്ധ്യക്ഷയായി. എം.പി. വർഗീസ് മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് അംഗങ്ങളായ ജോർജ് ഇടപ്പരത്തി, കെ.പി.വിനോദ് കുമാർ, ശ്രീലക്ഷ്മി സൂരജ് തുടങ്ങിയവർ സംസാരിച്ചു.