മൂവാറ്റുപുഴ: ജില്ലാ ഇൻഫൊർമേഷൻ ഓഫീസും പായിപ്ര ഗവ. യു.പി.സ്കൂളും നന്മ ടീം പായിപ്രയും ചേർന്ന് പായിപ്ര സ്കൂൾ പടിയിൽ ലഹരി വിരുദ്ധ ബോധവത്കരണ സംഗമം നടത്തി. എക്സൈസ് ഇൻസ്പെക്ടർ സുനിൽ ആന്റോ ഉദ്ഘാടനം ചെയ്തു. മോട്ടിവേഷണൽ സ്പീക്കർ അനസ് തപ്പറമ്പിൽ ബോധവത്കരണ ക്ലാസ് നയിച്ചു. പി.ടി.എ പ്രസിഡന്റ് നസീമ സുനിൽ അദ്ധ്യക്ഷത വഹിച്ചു. പായിപ്ര ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്ഥിരംസമിതി അദ്ധ്യക്ഷൻ എം.സി വിനയൻ ലഹരി വിരുദ്ധ സന്ദേശം നൽകി. വാർഡ് അംഗം പി.എച്ച്. സക്കീർ ഹുസൈൻ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഹെഡ്മിസ്ട്രസ് വി.എ.റഹീമ ബീവി, നന്മ ടീം പ്രതിനിധികളായ സഹീർ മേനാമറ്റം, നിഷാദ് പാണായിച്ചാലിൽ, ഷാജഹാൻ പേണ്ടാണം,നൗഷാദ് പ്ലാക്കുടി, അജാസ് മുതിരക്കാലായിൽ എന്നിവർ സംബന്ധിച്ചു.