me
ഉന്നത് ഭാരത് അഭിയാൻ പദ്ധതിയുടെ ഭാഗമായി, എസ്.സി.എം.എസ് സ്‌കൂൾ ഓഫ് ടെക്‌നോളജി ആൻഡ് മാനേജ്‌മെന്റിന്റെ ആഭിമുഖ്യത്തിൽ തിരുവൈരാണിക്കുളം കേരളവർമ്മ സംസ്‌കൃത യു.പി. സ്‌കൂളിന് സമ്മാനിക്കുന്ന കമ്പ്യൂട്ടർ അൻവർ സാദത്ത് എം.എൽ.എ കൈമാറുന്നു.

കാലടി: ഡിജിറ്റൽ ലിറ്ററസി പ്രാവർത്തികമാക്കുന്നതിനുള്ള ഉന്നത് ഭാരത് അഭിയാൻ പദ്ധതിയുടെ ഭാഗമായി എസ്.സി.എം.എസ് സ്‌കൂൾ ഒഫ് ടെക്‌നോളജി ആൻഡ് മാനേജ്‌മെന്റിന്റെ ആഭിമുഖ്യത്തിൽ ശ്രീമൂലനഗരം പഞ്ചായത്തിലെ തിരുവൈരാണിക്കുളം കേരളവർമ്മ സംസ്‌കൃത യു.പി. സ്‌കൂളിന് കമ്പ്യൂട്ടർ സമ്മാനിച്ചു. അൻവർ സാദത്ത് എം.എൽ.എ ചടങ്ങിൽ മുഖ്യാതിഥിയായി. എസ്.സി.എം.എസ് ഗ്രൂപ്പ് വൈസ് ചെയർമാൻ പ്രൊഫ.പ്രമോദ് പി. തേവന്നൂർ, സ്‌കൂൾ ഹെഡ്മിസ്ട്രസ് പി.എസ്.ലത, സ്‌കൂൾ മാനേജർ പി.യു. രാധാകൃഷ്ണൻ, പി.ടി.എ. പ്രസിഡന്റ് കെ.എ.സദറുദ്ദീൻ പഞ്ചായത്ത് പ്രസിഡന്റ് കെ.സി.മാർട്ടിൻ, ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് കുഞ്ഞനിയൻ നമ്പൂതിരിപ്പാട്,​ പ്രോഗ്രാം കോ ഓർഡിനേറ്റർ ഡോ.എസ്.എസ്.ദുലാരി, പ്രൊഫ. ഗോവിന്ദ് എസ്.മേനോൻ എന്നിവർ പങ്കെടുത്തു.