കോലഞ്ചേരി: പട്ടികജാതി വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണത്തിന്റെ ഭാഗമായി ബോധവത്കരണ ക്ലാസും ഗുണഭോക്തൃ സംഗമവും നടന്നു. അഡ്വ.പി.വി. ശ്രീനിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്‌ളോക്ക് പഞ്ചായത്ത് സ്​റ്റാൻഡിംഗ് കമ്മി​റ്റി ചെയർപേഴ്‌സൺ രാജമ്മ രാജൻ അദ്ധ്യക്ഷയായി. ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർ സോഫിയ മോൾ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷൈജ, പുത്തൻകുരിശ് പഞ്ചായത്ത് പ്രസിഡന്റ് സോണിയ മുരുകേശൻ,​ ജില്ലാ പഞ്ചായത്ത് അംഗം ലിസി അലക്‌സ്, പൂതൃക്ക പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിനി ജോയ്,​ കുന്നത്തുനാട് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മി​റ്റി ചെയർപേഴ്‌സൺ മായ വിജയൻ, പഞ്ചായത്ത് അംഗങ്ങളായ എൻ.ഒ.ബാബു, ജോർജ് ഇടപ്പരത്തി തുടങ്ങിയവർ സംസാരിച്ചു. പ്രിവന്റീവ് ഓഫീസർ കെ.കെ.രമേശൻ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസെടുത്തു.ബോധവത്കരണ റാലി വടവുകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റസീന പരീത് ഉദ്ഘാടനം ചെയ്തു.