
കൊച്ചി: കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാല (കുഫോസ്) എൽ.എൽ.എം (മാരിടൈം ലാ) 2020-22 ബാച്ച് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പത്തിൽ 7.47 ഓവറോൾ സ്‌കോർ നേടിയ സ്വാതി ജയരാജ് ഒന്നാം റാങ്ക് സ്വന്തമാക്കി. 7.30 സ്‌കോർ നേടിയ ശ്രീജിത്ത് എസ്.നായർ രണ്ടാം റാങ്കിനും 7.24 സ്‌കോർ നേടിയ കെ.എൽ.എയ്ഞ്ചൽ മേരി മൂന്നാം റാങ്കിനും അർഹരായി.
കണ്ണൂർ മുണ്ടൂർ നന്ദനം കളരിയിൽ പി.കെ.ജയരാജിന്റെയും വി.എം.ഭാനുമതിയുടെയും മകളാണ് സ്വാതി ജയരാജ്.