കൊച്ചി: അനാചാരങ്ങളും അന്ധവിശ്വാസങ്ങളും തടയാനുള്ള നിയമനിർമ്മാണം വേഗത്തിലാക്കണമെന്ന് റെസിഡന്റ്‌സ് അസോസിയേഷൻ കോ ഓർഡിനേഷൻ കൗൺസിൽ (റാക്കോ) സംസ്ഥാന കൗൺസിൽ ആവശ്യപ്പെട്ടു.
റാക്കോ സംസ്ഥാന പ്രസിഡന്റ് പി.ആർ.പത്മനാഭൻ നായർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കുരുവിള മാത്യൂസ്, കുമ്പളം രവി, കെ.എസ്. ദിലീപ് കുമാർ, ഏലൂർ ഗോപിനാഥ്, മൈക്കിൾ കടമാട്ട്, കെ.ജി.രാധാകൃഷ്ണൻ, ജോൺ തോമസ്, ജേക്കബ്ബ് ഫിലിപ്പ്, അയൂബ് മേലേടത്ത്, ജോയി പ്ലാത്തോട്ടം, രാധാകൃഷ്ണൻ കടവുങ്കൽ,ടി.എൻ. പ്രതാപൻ, കെ.കെ.വാമലോചനൻ, സി. ചാണ്ടി, പി.ഡി.രാജീവ്, ഡോ. ജലജ ആചാര്യ, കെ.വി.ജോൺസൺ, സലാം പുല്ലേപ്പടി, എസ്.പുഷ്പലത, ബീനാ റസാക്ക് എന്നിവർ സംസാരിച്ചു.