മൂവാറ്റുപുഴ: കാർഷിക വികസന കാർഷിക ക്ഷേമ വകുപ്പ് ആത്മ 22-23 തേനിച്ച വളർത്തൽ പദ്ധതി സംബന്ധിച്ച് പായിപ്ര പഞ്ചായത്ത് മൂന്നാം വാർഡിൽ പരിശീലന പരിപാടി സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ റിയാസ് ഖാൻ ഉദ്ഘാടനം നിർവഹിച്ചു. വാർഡ് അംഗം റെജീന ഷിഹാജ് അദ്ധ്യക്ഷത വഹിച്ചു. പരിശീലന പരിപാടിയിൽ തേനീച്ചക്കർഷകരായ ഫാദർ ജോയി, ചാക്കോ എന്നിവർ അനുഭവങ്ങൾ വിവരിച്ചു. ഹോർട്ടികോർപ്പ് ട്രെയിനർ മുരളീധരൻ ക്ലാസെടുത്തു. കർഷകനായ പൗലോസ് വാളംക്കോട്ടിനെ തുടർ പരിശീലന കോ ഓർഡിനേറ്ററായി തിരഞ്ഞെടുത്തു. കൃഷി ഓഫീസർ രശ്മി സ്വാഗതവും അസിസ്റ്റന്റ് കൃഷി ഓഫീസർ മുഹമ്മദ് നന്ദിയും പറഞ്ഞു.