പെരുമ്പാവൂർ: കുന്നത്തുനാട് താലൂക്കിൽ അനർഹമായി മുൻഗണനാ റേഷൻ കാർഡ് കൈവശംവച്ചവർക്കെതിരെ ഓപ്പറേഷൻ യെല്ലോ പരിശോധനയുടെ ഭാഗമായി നടപടിയെടുത്തു. 1,46,000/ രൂപ പിഴ ഈടാക്കുകയും 37000/ രൂപ പിഴ ചുമത്തി ഉടമകൾക്ക് നോട്ടീസ് നൽകുകയും ചെയ്തിട്ടുണ്ട്.

ആയിരം ചതുരശ്ര അടിയിൽ കൂടുതൽ വിസ്തൃതിയുള്ള വീടുള്ളവർ, നാലുചക്ര വാഹനം സ്വന്തമായുള്ളവർ, 25000 രൂപയിലധികം മാസവരുമാനമുള്ളവർ, വിദേശത്തു ജോലിയുള്ളവർ, സർക്കാർ,അർദ്ധ സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലിയുള്ളവർ എന്നിവർക്കെതിരെയാണ് നടപടി. അനർഹമായി റേഷൻ കാർഡ് കൈവശം വച്ചിട്ടുള്ളവർ എത്രയും വേഗം ഓഫീസിൽ നേരിട്ടെത്തി പൊതുവിഭാഗത്തിലേക്കു മാറ്റി പിഴ ഒഴിവാക്കേണ്ടതാണെന്ന് താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു. അനർഹരെ സംബന്ധിച്ച വിവരങ്ങൾ പൊതുജനങ്ങൾക്കും കൈമാറാം. പരാതി അറിയിക്കേണ്ട നമ്പർ : 9188527301, 0484 2523144, ടോൾ ഫ്രീ നമ്പർ 1967.