കോലഞ്ചേരി: വടവുകോട് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്ന വി.ആർ.അശോകൻ, പൂതൃക്ക പഞ്ചായത്ത് അംഗം സുശീൽ വി.ദാനിയേൽ എന്നിവരുടെ നിര്യാണത്തെ തുടർന്ന് ഒഴിവുവന്ന വാർഡുകളിലെ ഉപതിരഞ്ഞെടുപ്പ് നവംബർ 9ന് നടക്കും. വി.ആർ.അശോകൻ പട്ടിമറ്റം ബ്ളോക്ക് ഡിവിഷനിൽ നിന്നും സുശീൽ കുറുഞ്ഞി വാർഡിൽ നിന്നുമാണ് മത്സരിച്ച് വിജയിച്ചത്. രണ്ടിടങ്ങളിലും ഇന്നലെ മുതൽ പെരുമാറ്റച്ചട്ടം നിലവിൽവന്നു. നാമനിർദ്ദേശ പത്രിക 21നകം സമർപ്പിക്കണം. 22ന് സൂക്ഷ്മ പരിശോധന. 25നകം പിൻവലിക്കാനുമുള്ള അവസരമുണ്ട്. വോട്ടെണ്ണൽ നവംബർ 10ന് നടക്കും.