പെരുമ്പാവൂർ: രായമംഗലം കൂട്ടുമഠം ക്ഷേത്രത്തോട് ചേർന്നുള്ള ശ്രീ കാർത്തീകേയ സദ്യാലയം ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ നാടിന് സമർപ്പിച്ചു. ട്രസ്റ്റ് പ്രസിഡന്റ് കെ.എസ്. അശോക് കുമാർ അദ്ധ്യക്ഷത വഹിച്ചു. കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസിൽ പോൾ, രായമംഗലം പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. അജയകുമാർ, കിടങ്ങൂർ ദേവസ്വം മാനേജർ എൻ.പി. ശ്യാംകുമാർ, സെക്രട്ടറി ശ്രീജിത് കെ. നമ്പൂതിരി, ത്രിതല പഞ്ചായത്ത് അംഗങ്ങളായ മനോജ് മൂത്തേടൻ, അംബിക മുരളീധരൻ, ഫെബിൻ കുര്യാക്കോസ്, മാത്യൂസ് ജോസ് തരകൻ, സജി പടയാട്ടിൽ ട്രസ്റ്റ് സെക്രട്ടറി കെ.ആർ. സുരേഷ് കുമാർ, വി.ജി. സോമസുന്ദരൻ നായർ എന്നിവർ സംസാരിച്ചു. പെരയ്ക്കാട്ട് ദേവസ്വം ട്രസ്റ്റ് 2010ലാണ് സദ്യാലയം പണികഴിപ്പിച്ചത്.