പെരുമ്പാവൂർ: വെങ്ങോല ഓണംകുളം ഗവ. എൽ.പി.ബി സ്കൂളിൽ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് നടത്തി. വാർഡ് അംഗം പി.എച്ച്. ആതിര ഉദ്ഘാടനം ചെയ്തു. പെരുമ്പാവൂർ എസ്.ഐ. ജോഷി മാത്യു ക്ലാസ് നയിച്ചു. പ്രധാനാദ്ധ്യാപിക ജീന പീറ്റർ, സി.പി.ഒ. ആരിഷ അലിയാർ സാഹിബ്, പി.ടി.എ. പ്രസിഡന്റ് എൽദോസ് സണ്ണി, ബിജി ജോൺ, സി.ആർ.രാഖി, സണ്ണി തുരുത്തിയിൽ തുടങ്ങിയവർ പങ്കെടുത്തു.