പെരുമ്പാവൂർ: ക്രാരിയേലി പള്ളി പെരുന്നാളും ശതാബ്ദി ആഘോഷ ഉദ്ഘാടനവും ഞായറാഴ്ച വൈകിട്ട് 5ന് കാതോലിക്ക ആബൂൻ ബസേലിയോസ് തോമസ് പ്രഥമൻ ബാവ നിർവഹിക്കും. മാത്യൂസ് അഫ്രേം മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിക്കും. ചാരിറ്റി പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഏലിയാസ് മോർ യൂലിയോസ് മെത്രാപ്പോലീത്ത നിർവഹിക്കും. 80 വയസ് പൂർത്തിയായവരെ മർക്കോസ് ക്രിസോസ്റ്റമോസ് ആദരിക്കും. ബെന്നി ബഹനാൻ എം.പി. മുഖ്യപ്രഭാഷണം നടത്തും. മാത്യൂസ് അന്തിമോസ് അനുഗ്രഹ പ്രഭാഷണം നടത്തുമെന്ന് ഫാ. ഗീവർഗീസ് മണ്ണാറമ്പിൽ, എൽദോസ് തേലപ്പിള്ളി, മത്തായി എം. പോൾ, നോബി ബാബു, സാജു കുര്യാക്കോസ് എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഞായറാഴ്ച 10ന് പെരുന്നാൾ കൊടിയേറ്റ് നടക്കും. വെള്ളിയാഴ്ച രാവിലെ 6.30ന് പ്രഭാത പ്രാർത്ഥന. 7ന് മൂന്നിന്മേൽ കുർബാന. വൈകിട്ട് 4ന് സന്ധ്യാ പ്രാർത്ഥന. 5ന് ദേശംചുറ്റി പ്രദക്ഷിണം. ശനിയാഴ്ച രാവിലെ 7.15ന് പ്രഭാത പ്രാർത്ഥന. 7.45ന് മൂന്നിന്മേൽ കുർബാന. വൈകിട്ട് 5ന് പൊൻവെള്ളികുരിശുകൾ മേമ്പൂട്ടിൽ നിന്ന് പള്ളിയകത്തേക്ക് കൊണ്ടുപോകും. 6.30ന് സന്ധ്യാ പ്രാർത്ഥന, പ്രസംഗം മാത്യൂസ്അ ഫ്രേം മെത്രാപ്പോലീത്ത കാർമ്മികത്വം വഹിക്കും. തുടർന്ന് പ്രദക്ഷിണം. ഞായറാഴ്ച രാവിലെ 6.15ന് പ്രഭാത പ്രാർത്ഥന. 7ന് കുർബാന, 8.30ന് മൂന്നിന്മേൽ കുർബാന, മദ്ധ്യസ്ഥ പ്രാർത്ഥന, പ്രസംഗം കുര്യാക്കോസ് ക്ലീമിസ് മെത്രാപ്പോലീത്ത കാർമ്മികത്വം വഹിക്കും. 10.30ന് ധൂപ പ്രാർത്ഥന, പ്രദക്ഷിണം, ആശീർവാദം തുടർന്ന് നേർച്ച സദ്യയും ലേലവും നടക്കും. ശേഷം കൊടിയിറക്ക്.