പെരുമ്പാവൂർ: മുടിക്കൽ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ ലഹരി വിരുദ്ധ ക്ലബിന്റെ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസും പ്രതിജ്ഞയും റാലിയും സംഘടിപ്പിച്ചു. പി.ടി.എ. വൈസ് പ്രസിഡന്റ് കെ.എ. നൗഷാദ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഇൻ ചാർജ് കെ.എ. നജിയ അദ്ധ്യക്ഷത വഹിച്ചു. എം.എച്ച്. ഫൈസൽ, നിഷാദ് അലിയാർ, സജീന റഷീദ്, എം.ബി. രജനി, അനുപ് തങ്കപ്പൻ, സഫ്‌ന സാബിർ എന്നിവർ നേതൃത്വം നൽകി.