വൈപ്പിൻ: എടവനക്കാട് ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡിലെയും അനുബന്ധ വാർഡുകളിലും കുടിവെള്ളക്ഷാമത്തിന് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു. വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് ജോതിവാസ് പറവൂർ ഉപരോധം ഉദ്ഘാടനം ചെയ്തു.
വുമൺ ജസ്റ്റിസ് മൂവ്‌മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് അസൂറ സംസാരിച്ചു. മണ്ഡലം പ്രസിഡന്റ് ടി.എം.കുഞ്ഞുമുഹമ്മദ് അധ്യക്ഷനായി. വൈസ് പ്രസിഡന്റ് യൂസുഫ് കളപ്പുരക്കൽ, ഹൈദ്രോസ് എടവനക്കാട്, സമരസമിതി കൺവീനർ ഷമീന റിയാസ് എന്നിവർ സംസാരിച്ചു.