
കൊച്ചി: ഇലന്തൂരിൽ നരബലിക്ക് ഇരയായ സേലം ധർമ്മപുരി സ്വദേശിനി പദ്മയുടെ നാല് പവനിലധികം വരുന്ന സ്വർണാഭരണങ്ങൾ കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫി പണയം വച്ചത് 1.10 ലക്ഷം രൂപയ്ക്കെന്ന് പൊലീസിന് വിവരം ലഭിച്ചു. ഷാഫി വാടകയ്ക്ക് താമസിക്കുന്ന ഗാന്ധിനഗറിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലാണ് ആഭരണങ്ങളുള്ളത്. ഇന്ന് പ്രതിയെ ഇവിടെയെത്തിച്ച് തെളിവെടുക്കും. കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ആഭരണങ്ങൾ ഇയാൾ കൈക്കലാക്കുകയായിരുന്നു. പ്രതികളെ കാലടി മജിസ്ട്രേറ്റ് കോടതിയിലും ഇന്ന് ഹാജരാക്കിയേക്കും. റോസിലിനെ കാണാതായതുമായി ബന്ധപ്പെട്ട് കാലടി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണിത്.