കൊച്ചി: എൻഡോസൾഫാൻ ഇരകളുടെ ആരോഗ്യസംരക്ഷണം ഉറപ്പാക്കുകയെന്ന ആവശ്യവുമായി സെക്രട്ടറിയേറ്റ് പടിക്കൽ കഴിഞ്ഞ പതിനൊന്നു ദിവസമായി നിരാഹാരമനുഷ്ഠിക്കുന്ന ദയാബായിയുടെ ജീവൻ സംരക്ഷിക്കണമെന്നും ദുരിതബാധിതരുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണണമെന്നും സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ട് ഇന്ത്യൻ ഹ്യൂമൻ റൈറ്റ്‌സ് വാച്ച് നാളെ വൈകിട്ട് നാലിന് ഹൈക്കോടതി ജംഗ്ഷനിൽ മനുഷ്യാവകാശ സംഗമം നടത്തും.


വിവിധ മനുഷ്യാവകാശ സംഘടനകൾ പങ്കാളികളാകും.ഇന്ത്യൻ ഹ്യൂമൻ റൈറ്റ്‌സ് വാച്ച് ജനറൽ സെക്രട്ടറി ഫെലിക്‌സ് ജെ.പുല്ലൂടൻ അദ്ധ്യക്ഷത വഹിക്കുന്ന പരിപാടിയിൽ, എ.കെ.പുതുശേരി, ആദം അയൂബ്, സി.ടീന ജോസ്, ജോർജ് കാട്ടുനിലത്ത്, കെ.ബി.വേണുഗോപാൽ, ഡോ.ബാബു ജോസഫ്, പി.എ.പ്രേംബാബു, കെ.ഡി.മാർട്ടിൻ തുടങ്ങിയവർ സംസാരിക്കും.