കൊച്ചി: ഇ.പി.എഫ് ഓർഗനൈസേഷൻ തൊഴിലാളികൾക്കും തൊഴിലുടമകൾക്കും പെൻഷൻകാർക്കും സംശയ നിവാരണത്തിനും പരാതികൾ സമർപ്പിക്കുന്നതിനുമായി ഓൺലൈൻ സേവനങ്ങൾ ഏർപ്പെടുത്തി. ttps://epfigms.gov.in, https://pgportal.gov.in എന്നീ പോർട്ടലുകൾ വഴി സാക്ഷ്യപത്രങ്ങൾ ചേർത്ത് പരാതികൾ സമർപ്പിക്കാം. ഇ.പി.എഫ് പെൻഷൻകാർക്ക് ലൈഫ് സർട്ടിഫിക്കറ്റ് (ജീവൻ പ്രമാൺ) സമർപ്പിക്കുന്നതിനുള്ള ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നതിന് (https://jeevanpramaan.gov.in/package/download) ആധാർഫേസ്ആർഡി ആപ്പ് ലഭ്യമാണ്. പ്ലേ സ്റ്റോർ വഴി ആപ്പ് ഡൗൺലോഡ് ചെയ്യാം.