കൊച്ചി: കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിൽ (കുഫോസ്) ഫിഷ് പ്രോസസിംഗ് വകുപ്പിൽ ഈഴവ/തിയ്യ വിഭാഗത്തിനായി സംവരണം ചെയ്തിട്ടുള്ള അസിസ്റ്റന്റ് പ്രൊഫ. തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. ഐ.സി.എ.ആർ അംഗീകരിച്ച ഫിഷറീസ് സയൻസ് ബിരുദവും ബന്ധപ്പെട്ട വിഷയത്തിൽ എം.എഫ്.എസ്.സിയും നെറ്റും നേടിയവർക്ക് അപേക്ഷിക്കാം. പി.എച്ച്.ഡി ഉള്ളവർക്ക് നെറ്റ് നിർബന്ധമില്ല. അപേക്ഷിക്കേണ്ട അവസാന തീയതി ഒക്ടോബർ 31. കൂടുതൽ വിവരങ്ങൾക്ക് www.kufos.c.in.