കൊച്ചി: ബയോഫ്‌ളോക് മത്സ്യക്കൃഷിരീതി ജനകീയമാക്കാൻ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആർ.ഐ) 17ന് ചേരാനെല്ലൂരിൽ ബോധവത്കരണ പരിപാടി സംഘടിപ്പിക്കും. മത്സ്യ ക്കർഷകർക്ക് പരിശീലനവും നൽകും.
ഡോ.കെ.മധു, ഡോ.രമ മധു, ഡോ.എൻ.രാജേഷ് എന്നിവർ നേതൃത്വം നൽകും. പ്രവേശനം സൗജന്യമാണ്. വിവരങ്ങൾക്ക് : 7012401003, 9895901867.