കളമശേരി: കേന്ദ്ര സർക്കാർ സ്ഥാപനമായ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് പെട്രോകെമിക്കൽസ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജി കൊച്ചിയുടെ ആഭിമുഖ്യത്തിൽ ജില്ലാ പട്ടികജാതി വികസന വകുപ്പിന്റെ സഹകരണത്തോടെ പൂർത്തിയാക്കിയ തൊഴിലധിഷ്‌ഠിത കോഴ്‌സുകളുടെ സർട്ടിഫിക്കറ്റും ജോബ് ഓഫർ ലെറ്റർ വിതരണവും ഡിസ്ട്രിക്ട് ഡെവലപ്മെന്റ് കമ്മിഷണർ ഷിബു നിർവഹിച്ചു. ജില്ലാ പട്ടികജാതി ഓഫീസർ കെ.സന്ധ്യ അദ്ധ്യക്ഷത വഹിച്ചു. മാനേജിംഗ് ഡയറക്ടർ അജോയ്, ജോയിന്റ് ഡയറക്ടർ ആൻഡ് ഹെഡ് കെ.എ.രാജേഷ്, മാനേജർ ആർ.ജീവൻ റാം എന്നിവർ സംസാരിച്ചു.