അങ്കമാലി: മൂക്കന്നൂർ പഞ്ചായത്ത് 13ാം വാർഡിലെ വടക്കേ അട്ടാറയിൽ മിനി ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു. സ്വിച്ച് ഓൺ കർമ്മം റോജി എം. ജോൺ എം.എൽ.എ നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ബിജു പാലാട്ടി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ലാലി ആന്റു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയ രാധാക്യഷ്ണൻ, വാർഡ് അംഗം എൻ.ഒ. കുരിയാച്ചൻ, പഞ്ചായത്തംഗങ്ങളായ പോൾ പി. ജോസഫ്, കെ.വി. ബിബീഷ്, പഞ്ചായത്ത് മുൻ പ്രസിഡന്റ് ടി.എം. വർഗീസ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഏല്യാസ് കെ. തരിയൻ, മുൻ മെമ്പർമാരായ എം.എസ്. ബാബു, ജിഷ ജോജി, നൈജോ പുളിക്കൽ, ജോസ് ചിറ്റിനപ്പിള്ളി, എം.കെ. സുമൻ, ജെറിൻ തോമസ് എന്നിവർ പ്രസംഗിച്ചു. റോജി എം.ജോൺ എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ ഉൾപ്പെടുത്തിയാണ് മിനി ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചത്.