അങ്കമാലി: മഞ്ഞപ്ര പഞ്ചായത്തിൽ കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തിൽ നടക്കുന്ന സാമൂഹ്യ മേളക്ക് തുടക്കമായി. പഞ്ചായത്ത് പ്രസിഡന്റ് അൽഫോൻസ ഷാജൻ ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്സൺ ബിന്ദു പോൾ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൺ പ്രസന്ന വിജയൻ , വൈസ് പ്രസിഡന്റ് ബിനോയ് ഇടശേരി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സി.വി അശോക് കുമാർ, സൗമിനി ശശീന്ദ്രൻ , ജാൻസി ജോർജ്, വാർഡ് മെമ്പർമാരായ അനു ജോർജ്,സിജു ഈരാളി, ഷെമിത ബിജോ, വത്സലാകുമാരി വേണു, സീന മാർട്ടിൻ ,ത്രേസ്യാമ്മ ജോർജ്, പഞ്ചായത്ത് സെക്രട്ടറി അനിൽകുമാർ, അസി.സെക്രട്ടറി എം.എസ് സുനിൽ, എം.പി. തര്യൻ എന്നിവർ സംസാരിച്ചു. തുടർന്ന് കാലടി എക്സൈസ് റേഞ്ച് ഓഫീസിലെ വനിതാ സിവിൽ ഓഫീസർ ധന്യ കെ.ജെ ലഹരി മുക്ത ബോധവത്കണ ക്ലാസ് നയിച്ചു. മേളയ്ക്ക് മുന്നോടിയായി പ്രചരണ റാലി ഉണ്ടായിരുന്നു.