
അങ്കമാലി: വേങ്ങൂരിൽ മയക്കുമരുന്ന് മാഫിയക്കെതിരെ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുന്നതിനായി വാർഡ്തല യോഗം ചേർന്നു. അങ്കമാലി നഗരസഭ ചെയർമാൻ റെജി മാത്യു ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം ലേഖ മധു അദ്ധ്യക്ഷത വഹിച്ചു. എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ ബാബു വർഗീസ് മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ കമ്മിഷണരെ ആദരിച്ചു. നഗരസഭ പ്രതിപക്ഷ നേതാവ് ടി. വൈ. ഏല്യാസ്, അങ്കമാലി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സാബു, റസിഡൻസ് അസോസിയേഷൻ പ്രസിഡന്റുമാരായ ജോർജ് ചിറ്റിനപ്പിള്ളി,റോബിൻ അഗസ്റ്റിൻ, പ്രതിഭാ കേന്ദ്രം കൺവീനർ ഉഷ സുകുമാരൻ ലഹരി രഹിത പ്രതിജ്ഞ ചൊല്ലി. സി.ഡി.എസ് വൈസ് ചെയർപേഴ്സൺ ശൈലജ തങ്കരാജ് , എസ്.എൻ.ആർ.എ പ്രസിഡന്റ് പി.ഇ ഭാസ്കരൻ എന്നിവർ സംസാരിച്ചു.