
കളമശേരി: രാജഗിരി കിൻഡർ ഗാർഡൻ സംഘടിപ്പിക്കുന്ന വാർഷിക കലാമേള കിഡ്‌സ് ഫെസ്റ്റ് നവംബർ 12 ശനിയാഴ്ച കളമശേരി കാമ്പസിൽ നടത്തും. കൊവിഡ് മൂലം രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കിൻഡർ ഗാർഡൻ കുട്ടികളുടെ ഏറ്റവും വലിയ കലാമേള സംഘടിപ്പിക്കുന്നത്. 13 മത്സര ഇനങ്ങളും നടന ശില്പശാലയും കുട്ടികൾക്കായി സംഘടിപ്പിക്കും. രക്ഷിതാക്കൾക്കും കുടുംബാംഗങ്ങൾക്കുമായി ഫൺ ടൈം വിനോദ പരിപാടിയും നടത്തുമെന്ന് ഹെഡ്മിസ്ട്രസ് ഷൈനി സിറിയക്ക് അറിയിച്ചു. 60 സ്‌കൂളുകളിൽ നിന്ന് 2000 ത്തിൽപ്പരം കുട്ടികൾ കലാമേളയിൽ പങ്കെടുക്കും.വിശദ വിവരങ്ങൾക്ക്: rajagirikg@gmail.com, മൊബൈൽ 90480 18044.