കൊച്ചി: സ്വദേശി ശാസ്ത്ര പ്രസ്ഥാനവും സിവിലിയൻസ്, ഇന്ത്യൻ സൊസൈറ്റി ഫോർ ടെക്‌നിക്കൽ എഡ്യുക്കേഷൻ, അസോസിയേഷൻ ഒഫ് എൻജിനിയേഴ്‌സ് കേരളയുടെയും ആഭിമുഖ്യത്തിൽ മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ.അബ്ദുൾ കലാമിന്റെ ജന്മദിനം ദേശീയ സ്വാശ്രയദിനമായി ആചരിക്കും.
തിരുവനന്തപുരം കേരള സയൻസ് മ്യൂസിയത്തിന്റെ സെമിനാർ ഹാളിൽ ഇന്ന് രാവിലെ 10ന് ആരംഭിക്കുന്ന ദിനാചരണത്തിൽ വന്ദേഭാരത് എക്‌സ്‌പ്രസിന്റെ ശില്പികളിലൊരാളും റെയിൽവേയിലെ മുൻ പ്രൊജക്ട് മാനേജറുമായ സുധാൻഷു മണി മുഖ്യപ്രഭാഷണം നടത്തും.
സയൻസ് മ്യൂസിയം ഡയറക്ടർ എസ്.സോജു, ഐ.എസ്.ടി.ഇ ചെയർമാൻ ഡോ.ബി.അനിൽ, അസോസിയേഷൻ ഒഫ് എൻജിനിയേഴ്‌സിലെ വി.വിജയകുമാർ, സി.കെ.രെവിത്ത് എന്നിവർ സംസാരിക്കും.