
കൊച്ചി: കേരള ബ്ലാസ്‌റ്റേഴ്‌സ് ടീമിന്റെ മെഡിക്കൽ പങ്കാളികളായി വെൽകെയർ ഹോസ്‌പിറ്റലിനെ പ്രഖ്യാപിച്ചു. കളിക്കാർക്ക് ആവശ്യമായ ആരോഗ്യപരിചരണം വെൽകെയർ ആശുപത്രി നൽകും.
ബ്ലാസ്‌റ്റേഴ്‌സുമായി സഹകരിക്കുന്നതിൽ സന്തോഷമുണ്ടെന്ന് വെൽകെയർ ഹോസ്‌പിറ്റൽ ഗ്രൂപ്പ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ ടി.ആർ.സനിൽകുമാർ പറഞ്ഞു.
കളിക്കാർക്ക് ആവശ്യമായ മുൻനിര ആരോഗ്യ സേവനങ്ങൾ നിലനിറുത്താൻ വെൽകെയർ ഹോസ്‌പിറ്റൽ സഹായിക്കുമെന്ന് ബ്ലാസ്‌റ്റേഴ്‌സ് എഫ്.സി ഡയറക്ടർ നിഖിൽ ഭരദ്വാജ് പറഞ്ഞു. കളിക്കാർ ശാരീരികമായും മാനസികമായും ആരോഗ്യമുള്ളവരായിരിക്കാൻ വിദഗ്ദ്ധരായ ഡോക്ടർമാരുടെ പിന്തുണയും ഉപദേശവും പ്രധാനമാണ്. ആരോഗ്യകരമായ മത്സരത്തിന് കളിക്കാരെ വെൽകെയർ സഹായിക്കുമെന്ന് ആത്മവിശ്വാസമുണ്ടെന്ന് നിഖിൽ ഭരദ്വാജ് പറഞ്ഞു.