അങ്കമാലി: കറുകുറ്റി കൃഷിഭവനിൽ നാളികേര കൃഷിക്കാർക്കായി വിള പരിപാലനം എന്ന വിഷയത്തിൽ പഠനക്ലാസ് സംഘടിപ്പിച്ചു. മുൻ കാർഷിസർവ്വകലാശാല ഉദ്യോഗസ്ഥനായ കർഷകമിത്രം ബെഞ്ചമിൻ ക്ലാസ് നയിച്ചു. പരിശീലന ക്ലാസ് പഞ്ചായത്ത് പ്രസിഡന്റ് ലതിക ശശികുമാർ ഉദ്ഘാടനം ചെയ്തു. വികസന കാര്യസമിതി അദ്ധ്യക്ഷ മിനി ഡേവീസ് അദ്ധ്യക്ഷതവഹിച്ചു. കൃഷി ഓഫീസർ ജലീറ്റാ എത്സാ ജേക്കബ്ബ് ,കെ.പി ഗോവിന്ദൻ എന്നിവർ സംസാരിച്ചു.