കൊച്ചി: കേരള മർച്ചന്റ്‌സ് ചേംബർ ഒഫ് കൊമേഴ്‌സിന്റെ 2022 ലെ വിദ്യാഭ്യാസ അവാർഡ് നാളെ ഉച്ചയ്ക്ക് 2ന് ഇ.എം.എസ്. മെമ്മോറിയൽ ടൗൺഹാളിൽ വിതരണം ചെയ്യും. മേയർ അഡ്വ.എം.അനിൽ കുമാർ അവാർഡ് കൈമാറും. നഗരസഭാ കൗൺസിലർ മനു ജേക്കബ് ചടങ്ങിൽ സംബന്ധിക്കുമെന്നും സംഘടനാ ഭാരവാഹികൾ അറിയിച്ചു.