ചോറ്റാനിക്കര: ഇലന്തൂരിലെ മൃഗീയമായ നരഹത്യയ്ക്കും
കുട്ടികൾക്കും യുവാക്കൾക്കുമിടയിലെ വ്യാപകമായ ലഹരി മരുന്ന് കച്ചവടത്തിനുമെതിരെ ബി.ജെ.പിയും മഹിളാമോർച്ച ചോറ്റാനിക്കര മണ്ഡലം കമ്മിറ്റിയും സംയുക്തമായി പ്രതിഷേധ ധർണയും ദീപപ്രകാശനവും നടത്തി. കർഷക മോർച്ച ജില്ലാ പ്രസിഡന്റ് വി.എസ്.സത്യൻ ഉദ്ഘാടനം ചെയ്തു. മഹിളാമോർച്ച മണ്ഡലം പ്രസിഡന്റ് സിന്ധു ഹരീഷ് അദ്ധ്യക്ഷയായി. സംസ്ഥാന കൗൺസിൽ അംഗം പി.കെ.സജോൾ, പ്രമോദ്, കെ.എസ്.നാരായണൻ, ഐവാൻ ചെറിയാൻ,വിജേദ് കെ.വിജയൻ, ജോർജ് പുത്തൂർ, രമണി, ജിനു, രാജേഷ്, അജികുമാർ എന്നിവർ സംസാരിച്ചു.