pp

കുറുപ്പംപടി : തുരുത്തി പട്ടം യു.പി സ്ക്കൂളിൽ ഒപ്പ് ശേഖരണം പ്രദർശിപ്പിച്ച് ലഹരിമുക്ത ക്യാമ്പ് വേറിട്ടതായി. അദ്ധ്യാപക രക്ഷകർതൃ സമിതിയുടെയും എക്സൈസ് വകുപ്പിന്റെയും നേതൃത്വത്തിലായിരുന്നു ബോധവത്കരണ ക്ലാസ്.

പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം അനാമിക ശിവൻ അദ്ധ്യക്ഷത വഹിച്ചു. വത്സ വേലായുധൻ, ഹെഡ് മാസ്റ്റർ ജയിംസ്, സുമേഷ്, എക്സൈസ് ഓഫീസർ ടിന്റു, മോളമ്മ എന്നിവർ സംസാരിച്ചു.