കൊച്ചി: ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ കാലടി മുഖ്യ കാമ്പസിലെ കായിക വിഭാഗത്തിൽ താത്കാലിക അദ്ധ്യാപകരുടെ ഒഴിവുകളിലേക്ക് വാക്ക് ഇൻഇന്റർവ്യൂ നടത്തുന്നു. 55% മാർക്കിൽ കുറയാതെ കായിക വിദ്യാഭ്യാസത്തിൽ ബിരുദാനന്തര ബിരുദം (എം.പി.ഇ.എസ്, എം.പി.എഡ്) നേടിയവർക്ക് അപേക്ഷിക്കാം. അത്ലറ്റിക്‌സ്, ഗെയിം ഇനങ്ങളിൽ ഓരോ ഒഴിവുകളാണുള്ളത്. അത്ലറ്റിക്‌സ് ഐശ്ചിക വിഷയമായോ അല്ലെങ്കിൽ ഏതെങ്കിലും ഗെയിം ഇനങ്ങളിൽ ഐശ്ചിക വിഷയമായോ ബിരുദാനന്തരബിരുദം നേടിയവർക്കാണ് അവസരം. യു.ജി.സി നെറ്റ്/പിഎച്ച്.ഡി അഭിലഷണീയ യോഗ്യതയാണ്. പ്രായപരിധി 40 വയസ്. താത്പര്യമുള്ളവർ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയും ബയോഡാറ്റയും അസൽ സർട്ടിഫിക്കറ്റുകളുമായി 20ന് രാവിലെ 11ന് സർവകലാശാലയുടെ കാലടി മുഖ്യ കാമ്പസിലെ കായിക വിദ്യാഭ്യാസ വിഭാഗത്തിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.