പള്ളുരുത്തി: ഇടക്കൊച്ചി പ്രഭാകരൻ സ്മാരക കാഥികശ്രീ പുരസ്കാരം കാഥികൻ കലാലയ ജി. റാവുവിനും ഉർവ്വശി പ്രഭ പുരസ്കാരം നടി ബിന്ദു പണിക്കറിനും നൽകുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. 25,000 രൂപയും ഉപഹാരവുമാണ് പുരസ്കാരം. എ. എ.അബ്ദുൾ അസീസ്, കലാരത്ന കെ. എം. ധർമ്മൻ, വി. കെ.പ്രകാശൻ, ജി. കെ.പിള്ള തെക്കേടത്ത് എന്നിവർ അടങ്ങുന്ന ജൂറിയാണ് അവാർഡ്തി ജേതാക്കളെ തിരഞ്ഞെടുത്തത്. നവംബർ 4,5,6 തിയതികളിൽ പള്ളുരുത്തി ഇ.കെ.സ്ക്വയറിൽ നടക്കുന്ന പരിപാടിയിൽ ജി.സി.ഡി.എ ചെയർമാൻ കെ.ചന്ദ്രൻ പിള്ള പുരസ്കാരം സമ്മാനിക്കുമെന്ന് ഭാരവാഹികളായ കെ.എം.ധർമ്മൻ, വി. കെ. പ്രകാശൻ, ജോസ് പൊന്നൻ, വിജയൻ മാവുങ്കൽ, പീറ്റർ ജോസ്, ഇടക്കൊച്ചി സലീംകുമാർ എന്നിവർ അറിയിച്ചു.