കോലഞ്ചേരി: ഓൾ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ കോലഞ്ചേരി മേഖല വാർഷികസമ്മേളനം നടത്തി. ജില്ലാ പ്രസിഡന്റ് റോണി അഗസ്​റ്റിൻ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് ഏലിയാസ് മറ്റപ്പിള്ളി അദ്ധ്യക്ഷനായി. സംസ്ഥാന വെൽഫെയർ ഫണ്ട് ജനറൽ കൺവീനർ ബിനോയ് കള്ളാട്ടുകുഴി മുഖ്യ പ്രഭാഷണം നടത്തി. ജില്ല സെക്രട്ടറി സജി മാർവെൽ, ട്രഷറർ എ.എ. രജീഷ്, മിനോഷ് ജോസഫ് തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി ഏലിയാസ് മറ്റപ്പിള്ളിൽ (പ്രസിഡന്റ്), എൻ.വി. അജയകുമാർ (വൈസ് പ്രസിഡന്റ്), ഹരികൃഷ്ണൻ (സെക്രട്ടറി), വർഗീസ് റോഷ് (ജോയിന്റ് സെക്രട്ടറി) സന്തോഷ് മാത്യു (ട്രഷറർ), രാഹുൽ രാജു (ജില്ലാ കമ്മററി അംഗം) എന്നിവരെ തിരഞ്ഞെടുത്തു.