
മൂവാറ്റുപുഴ: ആയവന എസ്.എച്ച്. ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വിമുക്തി പദ്ധതിയുടെ ഭാഗമായി നടത്തിയ ലഹരി വിരുദ്ധ ബോധവത്കരണ സദസ് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.കെ. ഉണ്ണി ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് കെ.ജെ. ജോണി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി രാജേഷ് ജയിസിംസ് സ്വാഗതം പറഞ്ഞു. മൂവാറ്റുപുഴ റേഞ്ച് എക്സൈസ് പ്രവന്റീവ് ഓഫീസർ കെ.എസ്. അജയ കുമാർ ക്ലാസെടുത്തു. എസ്.എച്ച്.എസ്.എസ്. പ്രിൻസിപ്പാൾ ഷിജി മാണി, ലൈബ്രറി കൗൺസിൽ പഞ്ചായ സമതി കൺവീനർ പോൾ സി. ജേക്കബ്, വാർഡ് മെമ്പർ പി.ആർ. രമ്യ എന്നിവർ സംസാരിച്ചു. ലൈബ്രറി പ്രവർത്തകർ, അദ്ധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.