കോലഞ്ചേരി: സെന്റ് പീറ്റേഴ്‌സ് കോളേജും, പ്രബോധ ട്രസ്​റ്റ് കൊച്ചിയും സംയുക്തമായി ഗാന്ധി നമ്മുടെ സമകാലീനൻ എന്ന വിഷയത്തിൽ സെമിനാർ നടത്തി. എൻ. മാധവൻകുട്ടി ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. ഷാജു വർഗീസ് അദ്ധ്യക്ഷനായി. ഡോ. കെ.ആർ. ഹേമ, പി.എൻ. സുരേന്ദ്രൻ, ഡി.ഡി. നവീൻ കുമാർ, ഹന്ന മേരി പോൾ തുടങ്ങിയവർ സംസാരിച്ചു.