തൃക്കാക്കര: ജെൻഡർ റിസോഴ്സ് സെന്റർ വാരാഘോഷത്തിന്റെ ഭാഗമായി തൃക്കാക്കര മുനിസിപ്പാലിറ്റിയിൽ സംഘടിപ്പിച്ച ജെൻഡർ കാർണിവലും സാമൂഹ്യമേളയും മുനിസിപ്പൽ വൈസ്.ചെർമാൻ ഇബ്രാഹിംകുട്ടി ഉദ്ഘാടനം ചെയ്‍തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുനിറ ഫിറോസ് അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ രജനി ജീജൻ ജെൻഡർ അവബോധം നൽകി. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളായ സി.സി.വിജു, ഷിമി മുരളി,അഡ്വ.ഹസിന ഉമ്മർ,വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ നൗഷാദ് പല്ലച്ചി കുടുംബശ്രീ സി.ഡി.എസ് വെസ്റ്റ് ചെയർപേഴ്സൺ ജാൻസി ജോർജ്, ഈസ്റ്റ് ചെയർപേഴ്സൺ ഷക്കില ബാബു തുടങ്ങിയവർ സംസാരിച്ചു,