മട്ടാഞ്ചേരി: വികസന കൊച്ചിയുടെ നാഴിക കല്ലായ മട്ടാഞ്ചേരിയിലെ വാട്ടർ മെട്രോജെട്ടി നിർമ്മാണം ഉടൻ തുടങ്ങുമെന്ന് കെ.ജെ. മാക്സി എം.എൽ.എ. പറഞ്ഞു. സാങ്കേതിക പ്രശ്നത്തിൽ കുടുങ്ങിയ ജെട്ടി നിർമ്മാണത്തിനുള്ള റീടെണ്ടർ നടപടികൾ തുടങ്ങുകയും നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.ജനകീയ സംഘടനാ കൂട്ടായ്മ മട്ടാഞ്ചേരി വാട്ടർ മെട്രോ ആക്ഷൻ കൗൺസിൽ സംഘടിപ്പിച്ചു പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.എൽ.എ. ആക്ഷൻ കൗൺസിൽ പ്രസിഡന്റ് കിഷോർ ശ്യാംജി കുറുവ അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയർ ആൻസിയ, സ്ഥിരംസമിതി ചെയർപേഴ്സൺ അഡ്വ. പ്രിയ പ്രശാന്ത് ,നഗരസഭാംഗം രഘുറാം പൈ , കൺവീനർ ഭരത് എൻ.ഖോന,റോഖിന രോത്ത് കെ.എം.ഹസ്സൻ ,ഗോപാലകൃഷ്ണൻ കൊച്ചുപറമ്പിൽ ,ക്യാപ്ടൻ മോഹൻ ദാസ് , എന്നിവർ സംസാരിച്ചു.