മൂവാറ്റുപുഴ: കുരുമ്പിനാംപാറ മഹ് യദ്ധീൻ ജുമാമസ്ജിദിന്റെ നേതൃത്വത്തിൽ നടന്ന് വരുന്ന സ്വലാത്തിന്റെ വാർഷീകവും മതപ്രഭാണവും ദുആ സമ്മേളനവും കുരുമ്പിനാംപാറയിൽ നടക്കും. ഇന്ന് രാത്രി 7.30ന് നടക്കുന്ന മതപ്രഭാഷണത്തിന്റെ ഉദ്ഘാടനം ശൈഖുന ഖാലിദ് ഉസ്താദ് പാനിപ്ര നിർവ്വഹിക്കും. സ്വാഗതസംഘം ചെയർമാൻ പി.എ.ഷിഹാബ് അദ്ധ്യക്ഷത വഹിക്കും. നാളെ രാത്രി 7.30ന് നടക്കുന്ന മതപ്രഭാഷണത്തിന്റെ ഉദ്ഘാടനം സയ്യിദ് സൈഫുദ്ദീൻ തങ്ങൾ അൽബുഖാരി നിർവ്വഹിക്കും. സ്വാഗതസംഘം രക്ഷാധികാരി ഒ.പി.മുഹ് യിദ്ധീൻ മൗലവി അദ്ധ്യക്ഷത വഹിക്കും. തിങ്കളാഴ്ച രാത്രി 7.30ന് നടക്കുന്ന സ്വലാത്ത് മജ്‌ലിസിനും ദുആ സമ്മേളനത്തിന്റെയും ഉദ്ഘാടനം മഹൽ ഇമാം ഷിഹാബുദ്ധീൻ വാഫി കൂറ്റംവേലി നിർവ്വഹിക്കും. ജമാഅത്ത് പ്രസിഡന്റ് എൻ.എം.മൈതീൻ അദ്ധ്യക്ഷത വഹിക്കും. തുടർന്ന് നടക്കുന്ന സ്വലാത്ത് മജ്‌ലിസിനും ദുആ സമ്മേളനത്തിനും തിരുവനന്തപുരം ഖാളി സയ്യിദ് മുത്തുക്കോയ തങ്ങൾ നേതൃത്വം നൽകും.