മട്ടാഞ്ചേരി: ലഹരി ഉപയോഗത്തിനെതിരെ ബോധവൽക്കരണവുമായി പൊലിസിന്റെ നേതൃത്വത്തിൽ വനിതകളുടെ സൈക്കിൾ റാലിയും കുട്ടികളുടെ ഫ്ളാഷ് മോബും സംഘടിപ്പിച്ചു. മട്ടാഞ്ചേരി അസി.കമ്മി​ഷണർ വി.ജി. രവീന്ദ്രനാഥിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടി മുൻ എസ്.പി.കെ.എൻ അനിരുദ്ധൻ ഫ്ളാഗ് ഓഫ് ചെയ്തു. എ.സി.പി.വി.ജി. രവീന്ദ്രനാഥ്, മട്ടാഞ്ചേരി പൊലീസ് ഇൻസ്പെക്ടർ തൃതീപ് ചന്ദ്രൻ, എസ്.ഐ.എ.ആർ രൂപേഷ് തുടങ്ങിയവർ സംസാരിച്ചു.തോപ്പുംപടി,വിവിധ മേഖലകളിൽ സഞ്ചരിച്ച റാലിയുടെ ഭാഗമായി വിദ്യാർഥികളുടെ ഫ്ളാഷ് മോബും അരങ്ങേറി. റാലി ഫോർട്ട്കൊച്ചിയിൽ സമാപിച്ചു.