കോലഞ്ചേരി: വ്യാപാരി വ്യവസായി ഏകോപനസമിതി കുന്നത്തുനാട് മണ്ഡലം കൺവെൻഷൻ ജില്ലാപ്രസിഡന്റ് പി.സി. ജേക്കബ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.എസ്. മാത്യു അദ്ധ്യക്ഷനായി. ജില്ലാ ജനറൽസെക്രട്ടറി അഡ്വ. എ.ജെ. റിയാസ്, ട്രഷറർ സി.എസ്. അജ്മൽ, സി.ജി. ബാബു, ജിമ്മി ചക്കിയത്ത്, ടി.പി. അസൈനാർ, ഇ.പി. സുനിൽകുമാർ, റെജി പോൾ, വിജയൻ നായർ, സോണി ആന്റണി, ജോയി തോമസ്, പി.പി. റോയ്, ശ്രീനാഥ് മംഗലത്ത്, ടോജി തോമസ്, കെ.എസ്. നിഷാദ് തുടങ്ങിയവർ സംസാരിച്ചു.