കൂത്താട്ടുകുളം: യുവാക്കളിലെ മയക്കുമരുന്നും ലഹരി ഉപയോഗവും ഇല്ലാതാക്കാൻ, 'ലഹരിവിമുക്ത നവകേരളം' പദ്ധതിയുടെ ഭാഗമായി കൂത്താട്ടുകുളത്ത് ഇന്ന് മനുഷ്യച്ചങ്ങല തീർക്കും. വൈകിട്ട് മൂന്നിന് എം.സി റോഡിൽ ടാക്സി സ്റ്റാൻഡ് മുതൽ ബാപ്പുജി ജംഗ്ഷൻ വരെയാണ് മനുഷ്യച്ചങ്ങല തീർക്കുന്നത്. തോമസ് ചാഴികാടൻ എം.പി, അനൂപ് ജേക്കബ് എം.എൽ.എന്നിവർ ചങ്ങലയുടെ ആദ്യ കണ്ണികളാവും. നഗരസഭ ചെയർപേഴ്സൺ പ്രതിജ്ഞ വാചകം ചൊല്ലിക്കൊടുക്കും. ചെയർപേഴ്സൺ വിജയ ശിവൻ ചെയർമാനായും പ്രതിപക്ഷ നേതാവ് പ്രിൻസ് പോൾ ജോൺ കൺവീനറായും സംഘാടക സമിതി രൂപീകരിച്ചിച്ചുണ്ട്. നഗരസഭാ കൗൺസിലർമാർ, ഉദ്യോഗസ്ഥർ,റസിഡൻസ് അസോസിയേഷനുകൾ, വ്യാപാരി വ്യവസായി സംഘടനകൾ, വിദ്യാർത്ഥികൾ അദ്ധ്യാപകർ, കുടുംബശ്രീ, വിവിധ രാഷ്ടീയ സാമൂഹ്യ സംഘടനകൾ തുടങ്ങിയ മേഖലകളിലെ ആളുകൾ ചങ്ങലയിൽ പങ്കെടുക്കുമെന്ന്‌ ചെയർപേഴ്സൺ വിജയ ശിവൻ, പ്രിൻസ് പോൾ ജോൺ, സണ്ണി കുര്യാക്കോസ്, അംബിക രാജേന്ദ്രൻ, തുടങ്ങിയവർ പത്രസമ്മേളനത്തിൽ പറഞ്ഞു.