basketball

കൊച്ചി: അഖില കേരള ബാസ്‌കറ്റ്ബാൾ ടൂർണമെന്റുമായി മുത്തൂറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജി ആൻഡ് സയൻസ്. മുത്തൂറ്റ് ഫിനാൻസ് എവർറോളിംഗ് ട്രോഫി എന്ന പേരിലാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. നാളെ മുതൽ വരിക്കോലി എൻജിനിയറിംഗ് കോളേജിലെ മൈക്കൽ ജോർദാൻ അരീന ഫ്‌ളഡ്‌ലിറ്റ് ബാസ്‌കറ്റ്‌ബാൾ കോർട്ടിലാണ് മത്സരങ്ങൾ നടക്കുക. അഡ്വ.പി.വി. ശ്രീനിജൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. പട്‌ന ഹൈക്കോർട്ട് റിട്ട. ജസ്റ്റിസ് ബെഞ്ചമിൻ കോശി മുഖ്യാതിഥിയാകും. പുരുഷ,​വനിത വിഭാഗങ്ങളിലായി 12 ടീമുകൾ മത്സരത്തിൽ പങ്കെടുക്കും. വാർത്താ സമ്മേളനത്തിൽ കോളേജ് പ്രിൻസിപ്പൽ ഡോ.നീലകണ്ഠൻ, റോണി തോമസ്, ബാസ്‌കറ്റ്ബാൾ അസോസിയേഷൻ പ്രതിനിധി റാണ തളിയത്ത് എന്നിവർ പങ്കെടുത്തു.