മട്ടാഞ്ചേരി: മട്ടാഞ്ചേരിയുടെ ടൂറിസം സാദ്ധ്യതകൾക്ക് ഏറെ പ്രയോജനകരമാകുന്ന നിർദിഷ്ട മട്ടാഞ്ചേരി ജലമെട്രോ ജെട്ടി നിർമാണം വൈകുന്നതിൽ പ്രതിഷേധം തുടരുന്നു.

മഹാത്മാ സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ പ്രതീകാത്മകമായി കളി ബോട്ടിറക്കിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. സമരം മഹാത്മാ ചെയർമാൻ ഷമീർ വളവത്ത് ഉദ്ഘാടനം ചെയ്തു. ആർ. ബഷീർ അദ്ധ്യക്ഷത വഹിച്ചു. സുജിത്ത് മോഹനൻ,മൻസൂർ അലി,അഷ്ക്കർ ബാബു,റിയാസ് ഷരീഫ്,ഇ.എ ഹാരിസ്,കെ.എം. ഉബൈദ്,കെ.എ.നൗഷാദ്,അസീസ് ഇസ്ഹാക്ക് സേഠ്, സുനിത ഷമീർ,ജാസ്മിൻ റഫീക്ക്,അനീറ അക്കു,ഹസീന നൗഷാദ്, പ്രീതി ഡിക്സൻ, സജീന ഉബൈദ് തുടങ്ങിയവർ സംസാരിച്ചു.