met

കാലടി: അന്ധവിശ്വാസങ്ങൾക്കും അനാചരങ്ങൾക്കുമെതിരെ ജനാധിപത്യ മഹിള അസോസിയേഷൻ അങ്കമാലി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാലടിയിൽ മാനുഷി സംഗമം സംഘടിപ്പിച്ചു. സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം അഡ്വ. പുഷ്പ ദാസ് ഉദ്ഘാടനം ചെയ്തു. വിനീത ദിലീപ് അദ്ധ്യക്ഷയായി. എം. ജെ. ശ്രീചിത്രൻ മുഖ്യപ്രഭാഷണം നടത്തി. അഡ്വ. കെ തുളസി, സി.പി. എം. ഏരിയാ സെക്രട്ടറി അഡ്വ. കെ.കെ. ഷിബു, സി.കെ. സലിം കുമാർ, എം.ടി. വർഗീസ്, കെ. പി. ബിനോയ്, മഹിള അസോസിയേഷൻ ഭാരവാഹികളായ ചന്ദ്രവതി രാജൻ, ജിഷ ശ്യാം, വിനീത ദീലീപ്, ആൻസി ജിജോ, ബിന്ദുബാമ്പു എന്നിവർ സംസാരിച്ചു.