anwar-sadath-mla

ആലുവ: ചൂർണ്ണിക്കര ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തിൽ കുടുംബശ്രീ സാമൂഹ്യമേള ചവർപാടത്ത് അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചൂർണ്ണിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ബാബു പുത്തനങ്ങാടി, ബ്ളോക്ക് അംഗം സതി ഗോപി, മുഹമ്മദ് ഷെഫീക്ക്, ഷീല ജോസ്, കുടുംബശ്രീ സിഡിഎസ് ചെയർപേഴ്‌സൺ റംല താജുദ്ദീൻ, മെമ്പർമാരായ കെ.കെ. ശിവാനന്ദൻ, പി.എസ്. യൂസഫ്, സി.പി. നൗഷാദ്, കെ. ദിലീഷ്, രാജേഷ് പുത്തനങ്ങാടി, പി.വി. വിനീഷ്, ലൈല അബ്ദുൽ ഖാദർ, അലീഷ ലിനീഷ്, സുബൈദ യൂസഫ്, സബിത സുബൈർ, രമണൻ ചേലാക്കുന്ന്, റംല അലിയാർ, ലീന ജയൻ, അസി. സെക്രട്ടറി പി.എസ്. വിജയലക്ഷ്മി, റംല റഷീദ്, ധന്യ എന്നിവർ സംസാരിച്ചു. രണ്ടു ദിവസമായി നടക്കുന്ന മേളയിൽ കലാ കായിക പരിപാടികൾ, സംവാദം, ഫുഡ് ഫെസ്റ്റ്, ലക്കി ഡ്രോ, ക്വിസ് മത്സരം എന്നിവ നടക്കും.